കസ്തൂർബാ ഗാന്ധി അനുസ്മരണം നടത്തി
മാനന്തവാടി: കസ്തൂർബാഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കസ്തൂർബാ ഗാന്ധി അനുസ്മരണം നടത്തി. മാനന്തവാടി കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ നടത്തിയ പരിപാടി കെ.പി.സി.സി. അംഗം എൻ.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു.കസ്തൂർബാ ഗാന്ധിദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. ഗിരിജ മോഹൻദാസ്,മുസ്തഫഎള്ളിൽ,ഏലിയാമ്മ ജോർജ് ,വത്സ ജോസ്, ഷൈല ജീസസ് , വി.ആർ.രേണുക, രജനിബിജു,ശാരദരാമകൃഷ്ണൻ, ഇ.വി. ലിസി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply