August 9, 2026

പടിഞ്ഞാറത്തറ സിഡിഎസ് ഭരണം യുഡിഎഫ് നിലനിർത്തി

0
IMG_20260222_111007
By ന്യൂസ് വയനാട് ബ്യൂറോ

 

 

പടിഞ്ഞാറത്തറ: സിഡിഎസ് ഭരണം യുഡിഎഫ് നിലനിർത്തി. രജിത ചെയർപേഴ്സണായും നൗഷിദ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ആകെ 18 വാർഡുകളിൽ 15 വോട്ടുകൾ നേടിയാണ് രജിത ചെയർപേഴ്സൺ സ്ഥാനം നേടിയത്. എതിർ സ്ഥാനാർത്ഥിക്ക് 3 വോട്ടുകളാണ് ലഭിച്ചത്. തുടർന്ന് നടന്ന അനുമോദന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അസ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരിയിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഹാരിസ് കണ്ടിയൻ, അമ്പിളി, മുൻ സിഡിഎസ് ചെയർപേഴ്സൺ ജിഷ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *