വൻ മയക്കു മരുന്ന് വേട്ട; യാത്രക്കാരനിൽ നിന്ന് 35 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു
ബത്തേരി: ബാംഗ്ലൂരിൽ നിന്ന് കൊമേഴ്ഷ്യൽ അളവിൽ ലഹരി വാങ്ങി പബ്ലിക് ബസ്സ് വഴി സംസ്ഥാനത്തേക്ക് കടത്താനുള്ള ശ്രമം പൊളിച്ച് പോലീസ്. മുത്തങ്ങയിൽ നടത്തിയ പരിശോധനയിലാണ് 35 ഗ്രാം എം.ഡി.എം.എയുമായി ബസ്സ് യാത്രക്കാരനായ കൊല്ലം സ്വദേശിയെ ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് വലയിലാക്കിയത്. നല്ലിളം, അഞ്ജനം വീട്ടിൽ അനു മാമച്ച(29) നെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് വിൽപന നടത്താനുള്ള പദ്ധതിയായിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കർണാടകയിൽ നിന്ന് വന്ന പബ്ലിക് ബസ്സിലെ യാത്രക്കാരനിൽ എം.ഡി.എം.എ പിടിച്ചെടുത്തത്. ഇയാളുടെ ബാഗിനുള്ളിലെ അറയിൽ പ്ലാസ്റ്റിക് ട്രാൻസ്പ്പരന്റ് സിപ് ലോക്ക് കവറുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ.





Leave a Reply