മീൻമുട്ടി ഇക്കോടൂറിസം കേന്ദ്രം ഇനി ‘ഹരിത ടൂറിസം’ കേന്ദ്രം
മാനന്തവാടി: നോർത്ത് വയനാട് ഡിവിഷൻ മാനന്തവാടി റെയ്ഞ്ച്, മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചാലിൽ വനസംരക്ഷണ സമിതിയ്ക്കു കീഴിലുള്ള മീൻമുട്ടി ഇക്കോടൂറിസം കേന്ദ്രത്തെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മാസ്റ്റർ പ്രഖ്യാപന കർമ്മം നിർവഹിച്ചു.
ചടങ്ങിൽ 12-ാം വാർഡ് മെമ്പർ ഷബീറ മൊയ്തു അധ്യക്ഷത വഹിച്ചു. ചാലിൽ വനസംരക്ഷണ സമിതി സെക്രട്ടറിയും ബി.എഫ്.ഒയുമായ ആൽബിൻ കെ. അഗസ്റ്റിൽ സ്വാഗതം ആശംസിച്ചു. നോർത്ത് വയനാട് എഫ്.ഡി.എ കോർഡിനേറ്ററും റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുമായ കെ.വി. ആനന്ദൻ മുഖ്യതിഥിയായിരുന്നു.
സംസ്ഥാന സർക്കാരിന്റെ വിവിധ ഹരിത കേരള മിഷൻ പദ്ധതികളെക്കുറിച്ച് ഹരിത കേരള മിഷൻ ബ്ലോക്ക് കോഡിനേറ്റർ അഖില വിശദീകരിച്ചു. തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത രാമൻ, 11-ാം വാർഡ് മെമ്പർ പയ്യമ്പള്ളി രാമൻ എന്നിവർ ആശംസകൾ നേർന്നു.
ഹരിത കേരള മിഷൻ പ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ, ചാലിൽ വി.എസ്.എസ് അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചാലിൽ വി.എസ്.എസ് പ്രസിഡന്റ് പ്രജീഷ് കെ.എം നന്ദി രേഖപ്പെടുത്തി.





Leave a Reply