May 7, 2026

ജില്ലയിൽ മികച്ച മൂന്ന് വില്ലേജ് ഓഫിസർമാർക്ക് റവന്യൂ അവാർഡ്

0
IMG_20260223_103753
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപറ്റ: സംസ്ഥാന സർക്കാർ പ്രഖ്യാ പിച്ച റവന്യൂ അവാർഡിൽ ജില്ലയിലെ മികച്ച വില്ലേജ് ഓഫിസിനുള്ള അവാർഡ് സുൽത്താൻ ബത്തേരി താലുക്കിലെ കുപ്പാടി വില്ലേജിന്. സേവനമികവ്, വരുമാനശേ ഖരണത്തിലെ നേട്ടങ്ങൾ, ജനസൗഹൃദ സമീപനം അടി സ്ഥാനമാക്കിയാണ് വില്ലേജ് ഓ ഫിസ് അംഗീകാരം നേടിയത്.

 

മികച്ച വില്ലേജ് ഓഫിസർ വിഭാഗത്തിൽ അമ്പലവയൽ വില്ലേജ് ഓഫിസർ ഇ. കദീജ, പുറക്കാടി വില്ലേജ് ഓഫിസർ പി.ജി. സ്മിത, സുൽത്താൻ ബത്തേരി വി ല്ലേജ് ഓഫിസർ ടി.ജി. പ്രദോഷ് എന്നിവർ പുരസ്കാരത്തിന് അർഹരായി.

 

2025ൽ റവന്യൂ റിക്കവറി, അ ടിസ്ഥാന ഭൂനികുതി, കെട്ടിട-ആ ഡംബര നികുതികളിൽ മികച്ച വരുമാന ശേഖരണമാണ് വില്ലേ ജ് നടത്തിയത്. പട്ടയ മിഷനിലു ടെ വില്ലേജ് പരിധിയിലെ 25ലധി കം കുടുംബങ്ങൾക്ക് പട്ടയം വി തരണം ചെയ്തു. ജില്ലയിൽ സംഘ ടിപ്പിച്ച തരംമാറ്റൽ അദാലത്തിൽ നൂറിലേറെ അപേക്ഷകളാണ് തീ ർപ്പാക്കിയത്. ഓഫിസിൽ ലഭ്യമാ വുന്ന സർട്ടിഫിക്കറ്റ് അപേക്ഷക ൾ സമയബന്ധിതമായി തീർപ്പാ ക്കി. സി.എം.ഡി.ആർ.എഫ്, വി വിധ പെൻഷൻ പദ്ധതികളുമാ യി ബന്ധപ്പെട്ട അപേക്ഷകൾ നി

ശ്ചിത സമയപരിധിക്കകം പരി ശോധിച്ച് കൃത്യത ഉറപ്പാക്കി ഓ ഫിസ് രജിസ്റ്റർ, രേഖകൾ കൃത്യതയോടെ സൂക്ഷിക്കുകയും ഓഫിസ് ജനസൗഹൃദമാക്കി മാറ്റുകയും ചെയ്തു.

 

ജീവനക്കാരുടെ കൂട്ടായ പരിശ്രമമാണ് നേട്ടത്തിന് അർഹമാക്കിയതെന്ന് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *