കറുവൻതോട് 40 ലിറ്റർ വാഷ് പിടികൂടി; ഒരാൾ അറസ്റ്റിൽ
പൊഴുതന: കറുവൻതോട് ഭാഗത്ത് എക്സൈസും ഫോറസ്റ്റും സംയുക്തമായി നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 40 ലിറ്റർ വാഷ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കറുവൻതോട് സ്വദേശി പട്ടരാട്ടിൽ വീട്ടിൽ ഷിജോദ് പി. (47) എന്നയാളെ അറസ്റ്റ് ചെയ്തു.
കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ റ്റി.യുടെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിളും കൽപ്പറ്റ ഫോറസ്റ്റ് റെയിഞ്ച് സംഘവുമാണ് പരിശോധന നടത്തിയത്. സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ, പ്രണവ് എസ്.എൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അമൃത എം.ബി, ശ്രുതി ലക്ഷ്മി എൻ.ബി എന്നിവർ പങ്കെടുത്തു. കൽപ്പറ്റ ജെ.എഫ്.സി.എം കോടതിയിൽ ഹാജറാക്കിയ പ്രതിയെ വൈത്തിരി സബ് ജയിലിൽ റിമാൻ്റ് ചെയ്തു.





Leave a Reply