യാർഡിൽ പരിശോധന നടത്തി
മാനന്തവാടി:പ്രദേശവാസികളുടെ പരാതി മലനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ യാർഡിൽ പരിശോധന നടത്തി.മാനന്തവാടി നഗരസഭയിലെ കൂനാർ വയൽ ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന എക്സൽ ട്രഡേഴ്സിനെ തിരെ പരിസരവാസികൾ ശകതമായ പ്രതിഷേധം ഉയർത്തിയ തൊടെ നഗരസഭ ചെയർമാന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പുതുതായി കൂട്ടി ചേർത്ത യാർഡിൻ്റെ പ്രവർത്തനം നിർത്തിവെക്കാൻ തീരുമാനമായിരുന്നു, എന്നാൽ സ്ഥാപന ഉടമ ഹൈക്കോടതിയിൽ നിന്നും സമ്പാദിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ യാർഡ് പ്രവർത്തനം പുനരാരംഭിച്ചിരുന്നു.ഇതിനെ തുടർന്ന് പൊടിശല്യം ,ശബ്ദ മലനീകരണം, ജല സ്രോതസ്സുകൾ മലിനീമാകുന്നു എന്നിവ ചൂണ്ടിക്കാട്ടി പരിസരവാസികൾ ജില്ലാ മലനീകരണ നിയന്ത്രണ ബോർഡിന് വീണ്ടും പരാതി നൽകുകയായിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലൂഷൻ കൺട്രോൾ ബോർഡ് സീനിയർ എൻ വയർമെൻ്റൽ എഞ്ചിനിയർ ഷിജു സ്ഥലം സന്ദർശിച്ച് നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു, പരിശോധന റിപ്പോർട്ട് ഉന്നത അധികാരികൾക്ക് കൈമാറുമെന്ന് എസ് ഇ ഇ അറിയിച്ചു.





Leave a Reply