കാട്ടുപന്നി ആക്രമണം: പുൽപ്പള്ളിയിൽ കർഷകന് പരിക്ക്
പുൽപ്പള്ളി: പാളക്കൊല്ലി ഉന്നതിയിലെ നാരായണനെ (55) ഇന്ന് ഉച്ചയോടെ കാട്ടുപന്നി ആക്രമിച്ചു. പാളക്കൊല്ലി വനാതിർത്തിയോട് ചേർന്ന റോഡിൽ പോത്തുകളെ മേയ്ക്കുന്നതിനിടയിലാണ് സംഭവമുണ്ടായതെന്ന് നാരായണൻ പറഞ്ഞു. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ വലതുകൈ തണ്ടയുടെ ഞരമ്പ് പൊട്ടിയിട്ടുണ്ട്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം നാരായണനെ മാനന്തവാടിയിലുള്ള വയനാട് മെഡിക്കൽ കോളജിലേക്ക് മാറ്റി.





Leave a Reply