November 6, 2026

നേച്ചർ വാക്ക് സംഘടിപ്പിച്ചു

0
IMG_20260225_163745
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

പൂക്കോട് :കേരള സർക്കാർ ഭാരതീയ ചികിത്സാ വകുപ്പിന്റെയും, നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി പൂക്കോട് തടാകത്തിലേയ്ക്ക് നേച്ചർ വാക്ക്ന  സംഘടിപ്പിച്ചു.വൈബ് ഫോർ വെൽനെസ്സ് പദ്ധതിയുടെ ലക്ഷ്യമായുള്ള ഈറ്റ് വെൽ, കെയർ വെൽ, ആക്ട് വെൽ എന്നിവയെ വിദ്യാർത്ഥികളിലേക്കും,ജീവനക്കാരിലേക്കും എത്തിയ്ക്കുന്നതിന്റെ ഭാഗമായുള്ള നേച്ചർ വാക്കിൽ  പൂക്കോട് വെറ്റിനറി കോളേജിലെ എൻ.എസ്.എസ് വിദ്യാർഥികളും, ഭാരതീയ ചികിത്സാ വകുപ്പിലെയും, നാഷണൽ ആയുഷ് മിഷനിലെയും ജീവനക്കാരും പങ്കെടുത്തു.പരിപാടി വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  രാജൻ സി.വി ഫ്ലാഗ് ഓഫ് ചെയ്തു.പൂക്കോട് തടാക പരിസരത്ത് അധികം ആരും അറിയപ്പെടാതെ കിടക്കുന്ന ഭക്ഷ്യ യോഗ്യമായ സസ്യങ്ങളെ കുറിച്ചും, ഔഷധ സസ്യങ്ങളെ കുറിച്ചും എം.എസ് സ്വാമി നാഥൻ ഫൌണ്ടേഷനിലെ പരിസ്ഥിതി പ്രവർത്തകൻ  സലീം പിച്ചൻ പരിചയപ്പെടുത്തി.

പൂക്കോട് തടാകത്തിൽ കാണപ്പെടുന്ന പക്ഷികളെ കുറിച്ച് പൂക്കോട് വെറ്റിനറി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ അഫ്രീദ് മുഹമ്മദ്‌ പരിചയപ്പെടുത്തി.

ഭാതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ :ശ്രീജ ഒ. കെ, സി. എം. ഒ ഡോ: പ്രശീല.കെ,സീനിയർ സൂപ്രണ്ട്  വിനോദ് എം.എസ്, നോഡൽ ഓഫീസർ ഡോ രേഖ സി. എൻ, ഡോ മായ ജോർജ് എന്നിവർ നേതൃത്വം നൽകി.വൈത്തിരി ഗ്രാമ പഞ്ചായത്ത് മെമ്പർ  രജനി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ വിജേഷ് എന്നിവർ സന്നിഹിതരായിരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *