February 25, 2026

സ്കൂൾ പരിസരങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ അനിവാര്യം: പെരിക്കല്ലൂർ പൗരസമിതി

0
IMG_20260225_203421
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: പുൽപ്പള്ളി-പെരിക്കല്ലൂർ റോഡിൽ സ്കൂളുകൾക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ബ്രേക്കറുകൾ അനാവശ്യമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും തെറ്റാണെന്ന് പെരിക്കല്ലൂർ പൗരസമിതി അറിയിച്ചു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇവിടെ വേഗനിയന്ത്രണ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ആയിരത്തി ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് മുൻപിലെ തിരക്കും അപകടസാധ്യതയും കണക്കിലെടുക്കേണ്ടതുണ്ട്. റോഡ് നവീകരണം പൂർത്തിയായതോടെ നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന അമിതവേഗതയിൽ ഇതുവഴി കടന്നുപോകുന്നത്. അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ, പിഞ്ചുകുട്ടികളുടെയും പൊതുസമൂഹത്തിന്റെയും ജീവൻ സംരക്ഷിക്കാൻ സ്പീഡ് ബ്രേക്കറുകൾ അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പൗരസമിതി പ്രസിഡന്റ് ഗിരീഷ് കുമാർ, സെക്രട്ടറി ജോഷി ജോൺ, ഡാമിൻ ജോസഫ്, അബ്ദുൽ റസാക്ക്, ബിജു ജോസഫ്, സന്തോഷ് എ.ജെ, മാത്തുക്കുട്ടി ജോർജ്, കലേഷ് പി.എസ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *