May 7, 2026

പുൽപ്പള്ളി ടൗണിലെ തെരുവ് നായ ശല്യം: അടിയന്തര പരിഹാരം കാണണമെന്ന് റോട്ടറി ക്ലബ്

0
IMG_20260226_084448
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: ടൗണിൽ വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ് പുൽപ്പള്ളി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ടൗണിൽ അലഞ്ഞുതിരിയുന്ന നായകൾ കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇരുചക്ര വാഹന യാത്രക്കാർക്ക് നേരെ നായകൾ അക്രമാസക്തമായി പാഞ്ഞടുക്കുന്നത് പതിവാകുന്നത് ചർച്ചയായി.

 

റോട്ടറി ക്ലബ് പ്രസിഡന്റ് പോൾ വി. ടോം അധ്യക്ഷത വഹിച്ച യോഗത്തിൽ സാബു പി.ജി സ്വാഗതം പറഞ്ഞു. സെക്രട്ടറി മനോജ് വി.എം, സതീഷ് വി.ആർ (പ്രസിഡന്റ് ഇലക്ട്), ഷിജു വിൻസെന്റ് (ട്രഷറർ), ബിജു ശ്രീധർ (സർജന്റ് അറ്റ് ആംസ്), ഇന്ദിര സുകുമാരൻ (ജി.ജി.ആർ), ടോമി കെ.എം (പ്രോഗ്രാം ഡയറക്ടർ), റൊട്ടേറിയൻമാരായ ജോൺസൺ വി.വി, ദീപ ഷാജി, ബിജു വി.ജി, ഷിനോജ്, ആൽബിൻ, സന്തോഷ്, അനീഷ്, ശ്രീകല ദിബു, സുജേഷ് ചന്ദ്രൻ, ജിനീഷ്, ജോബിഷ്, അരുൺ, റോയ് ആന്റണി എന്നിവർ സംസാരിച്ചു. സനൽ സദാനന്ദൻ നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *