May 7, 2026

ഡോക്ടർ ഷഫീക്കിനെ ആദരിച്ചു

0
IMG_20260226_141108
By ന്യൂസ് വയനാട് ബ്യൂറോ

 

കോട്ടത്തറ : കോട്ടത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി, എംബിബിഎസ് കരസ്ഥമാക്കിയ മുഹമ്മദ് ഷഫീക്കിന് സ്കൂൾ പിടിഎയുടെയും സ്റ്റാഫ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ സൽമ മോയിൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ടി ഷാജഹാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുനിൽകുമാർ ഉപഹാര സമർപ്പണം നടത്തി.

വാർഡ് മെമ്പർ റംല അസീസ്, എസ്എംസി ചെയർമാൻ വി മുഹമ്മദ് കുഞ്ഞി, പിടിഎ കമ്മിറ്റി അംഗം സിറാജ് സിദ്ദീഖ്,സീനിയർ അസിസ്റ്റന്റ് ബിനിഷ കെ എൽ, ദീപ്തി പി എൻ, സിന്ധു പി. എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോക്ടർ മുഹമ്മദ് ഷഫീഖ് മറുപടി പ്രസംഗം നടത്തി. പ്രധാനാധ്യാപിക രജനി പി എം സ്വാഗതവും പ്രിൻസിപ്പൽ സുരേഷ് ലാൽ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *