ചീരാൽ പി.എച്ച്.സിക്ക് കേരള ഗ്രാമീൺ ബാങ്ക് കംപ്യൂട്ടറുകൾ നൽകി
ചീരാൽ: കേരള ഗ്രാമീൺ ബാങ്ക് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ചീരാൽ പ്രൈമറി ഹെൽത്ത് സെന്ററിന് അനുവദിച്ച കംപ്യൂട്ടറുകളും പ്രിന്ററുകളും വിതരണം ചെയ്തു. ബാങ്ക് റീജിയണൽ മാനേജർ വി.വി സുരേന്ദ്രനിൽനിന്ന് നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് എ.കെ ഗംഗാധരൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ വൈസ് പ്രസിഡന്റ് സുജാത ഹരിദാസൻ, ബാങ്ക് ചീരാൽ ശാഖാ മാനേജർ എൽദോ കെ. സജി, മാർക്കറ്റിങ് മാനേജർ ജോമൽ ജോസ് എന്നിവർ സംസാരിച്ചു. രാജേഷ് നമ്പിച്ചൻകുടി, ജയ മുരളി, മിനി തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.





Leave a Reply