വയനാട് വിത്തുത്സവം: നാളെ മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്യും
കൽപ്പറ്റ: ജില്ലാ ആദിവാസി വികസന പ്രവർത്തക സമിതി, കർഷക സംഘടനയായ സീഡ് കെയർ, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പത്താമത് വയനാട് വിത്തുത്സവം നാളെ രാവിലെ 11 ന് വെള്ളമുണ്ട അത്തിക്കൊല്ലിയിൽ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും. വിത്തുത്സവത്തിന്റെ ഭാഗമായി പ്രദർശന ഉദ്ഘാടനവും ജില്ലാ ആദിവാസി വികസന പ്രവർത്തക സമിതി ഏർപ്പെടുത്തിയ ജീനോം സേവ്യർ പുരസ്ക്കാര വിതരണവും മന്ത്രി നിർവഹിക്കും.
നാളെയും ,മാർച്ച് 1നും നടക്കുന്ന വിത്തുത്സവത്തിൽ കാർഷിക മേഖലയിലെ വിദഗ്ദർ സെമിനാറുകൾ നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമർലൈല, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മൊയി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ. ടി ഉനൈസ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലതിക, ജില്ലാ ആദിവാസി വികസന ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ലത, എം. എസ് സ്വാമിനാഥൻ ഗവേഷണ നിലയം ഡയറക്ടർ ഡോ. നീരജ് യു ജോഷി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി അലക്സ്, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ, റിട്ട.ഐ.സി.എ.ആർ ശാസ്ത്രജ്ഞൻ ഡോ. സി. തമ്പാൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ, ജനപ്രതിനിധികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.





Leave a Reply