തീവിലയിൽ പൊള്ളുന്ന ജീവിതങ്ങളുമായി വീട്ടമ്മമാർ തെരുവിലേക്ക്
കൽപ്പറ്റ: പിണറായിക്കാലം തീവിലക്കാലം- കടക്ക് പുറത്ത് എന്ന മുദ്രാവാക്യമുയർത്തി വയനാട് ജില്ല മഹിളാ കോൺഗ്രസ് കൽപ്പറ്റ കളക്ടറേറ്റിന് മുൻപിൽ ഉപവാസ സമരം നടത്തി. ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ടും കെപിസിസി മെമ്പറുമായ പി.പി ആലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ കൺവീനർ പി. പ്രദീപ് മാസ്റ്റർ, ബ്ലോക്ക് പ്രസിഡണ്ട് പോൾസൺ കുവയ്ക്കൽ, ജില്ലാ വൈസ് പ്രസിഡണ്ട് ഉഷ തമ്പി, ജനറൽ സെക്രട്ടറി കെ.സന്ധ്യാ ലിഷു, ബ്ലോക്ക് പ്രസിഡണ്ട്മാരായ എസ്. ബീന സജി,എം. ഗിരിജാ മോഹൻദാസ്,എസ്.ബിന്ദു ജോസ്, എ.കെ.രാജേന്ദ്രൻ,എംഡി.മേരി,വി. ഷിജി വിൻസെന്റ്, മണ്ഡലം പ്രസിഡണ്ട്മാർ എന്നിവർ സംസാരിച്ചു.





Leave a Reply