May 7, 2026

സംസ്ഥാന അവാർഡ് തിളക്കത്തിൽ മേരി മാതാ കോളേജ്

0
IMG_20260228_143705
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: സംസ്ഥാന എൻ.എസ്.എസ്. അവാർഡ് നേട്ടവുമായി മേരി മാതാ കോളേജ്. തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ അംബേദ്കർ ഗ്രാമത്തിൽ നടപ്പാക്കിയ ‘മാനസ ഗ്രാമം’ പദ്ധതിയിലെ മികവാർന്ന പ്രവർത്തനങ്ങളാണ് കോളേജിനെ ഈ അംഗീകാരത്തിന് അർഹമാക്കിയത്. സംസ്ഥാന എൻ.എസ്.എസ്. 2025–26 വർഷത്തെ ഫ്ലാഗ്ഷിപ്പ് പ്രോജക്ടിന്റെ ഭാഗമായി കോളേജ് എൻ.എസ്.എസ്. യൂണിറ്റ് നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾക്കാണ് അവാർഡ് ലഭിച്ചത്. കേരളത്തിൽ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഗ്രാമീണ ജനതയുടെ മാനസികാരോഗ്യ ബോധവത്കരണവും ശാക്തീകരണവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വിപുലമായ പദ്ധതിയാണ് ‘മാനസ ഗ്രാമം’. സമൂഹസേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന മേരി മാതാ കോളേജിന് ലഭിച്ച ഈ പുരസ്കാരം, സ്ഥാപനത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയും എൻ.എസ്.എസ്. പ്രവർത്തനങ്ങളുടെ മികവും ഒരിക്കൽ കൂടി അടിവരയിടുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *