വാർദ്ധക്യകാല പെൻഷൻ 5000 രൂപയാക്കണം: സീനിയർ സിറ്റിസൺസ് കോൺഗ്രസ്
കൽപ്പറ്റ: 60 വയസ്സ് കഴിഞ്ഞ മുഴുവൻ ആളുകൾക്കും 5000 രൂപ പെൻഷൻ നൽകണമെന്ന് സീനിയർ സിറ്റിസൺസ് കോൺഗ്രസ് വയനാട് ജില്ല കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളം നാളിതുവരെ അംഗമായിട്ടില്ല. അത് മൂലം കേന്ദ്രസർക്കാർ രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് നൽകിവരുന്ന സൗജന്യ ആരോഗ്യ സുരക്ഷ പദ്ധതി കേരളത്തിലെ ജനങ്ങൾക്ക് അപ്രാപ്യമായിരിക്കുകയാണ്. മുതിർന്ന പൗരന്മാർക്കെതിരെയുള്ള ബാങ്ക് ജപ്തി നടപടികൾ നിർത്തി വെച്ച് പലിശയും പിഴപ്പലിശയും പൂർണമായും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുൻ ഡി. സി സി. പ്രസിഡണ്ട് സി.പി. വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. വി. പോക്കർ ഹാജി അധ്യക്ഷത വഹിച്ചു. വി.എ. മജീദ്, വി വി നാരായണ വാര്യർ, എൻ. ആർ സോമൻ മാസ്റ്റർ, ജോർജ് മുണ്ടക്കൽ, ഇ വി അബ്രഹാം, കെ ശാന്തകുമാരി, ആർ. രാജൻ, ബേബി കൈനിക്കുടി, വർഗ്ഗീസ് പടിഞ്ഞാറത്തറ തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply