ഇൻഡോർ പ്ലാന്റ് നിർമ്മാണ പരിശീലനം നടത്തി
വടുവൻചാൽ: കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാടിൻ്റെ സഹകരണത്തോടെ ആക്ഷൻ എയ്ഡ് അസോസിയേഷൻ ഇൻഡോർ പ്ലാന്റ് നിർമ്മാണ പരിശീലനം നടത്തി.മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ ആപ്പാളം മദ്രസ ഹാളിൽ വച്ച് സംഘടിപ്പിച്ച പരിശീലന പരിപാടി വാർഡ് മെമ്പർ ഷമീർ അലി ഉദ്ഘാടനം ചെയ്തു. കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാട് ജ. സെക്രട്ടറി സൽമാൻ എൻ റിപ്പൺ അധ്യക്ഷനായി. ദേവിക സംഗീത് വിഷയാവതരണം നടത്തി. ആക്ഷൻ എയ്ഡ് അസോസിയേഷൻ പ്രൊജക്ട് ഫെസിലിറ്റേറ്റർ ആൽഫ പദ്ധതി വിശദീകരണം നടത്തി.പരിശീലനത്തിൽ പങ്കെടുത്തവർക്ക് ഇൻഡോർ പ്ലാന്റ് വിതരണം ചെയ്യുകയും ചെയ്തു.





Leave a Reply