April 25, 2026

എം.ജി സർവകലാശാല കലോത്സവം: നൃത്തവേദികളിൽ തിളങ്ങി അബിന

0
IMG_20260302_124156
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: എം.ജി സർവകലാശാല കലോത്സവത്തിൽ കേരളനടനത്തിലും ഭരതനാട്യത്തിലും എ ഗ്രേഡ് കരസ്ഥമാക്കി പുൽപ്പള്ളി സ്വദേശിനി അബിന ശിവാനന്ദൻ ശ്രദ്ധേയയായി. പുൽപ്പള്ളി പാളക്കൊല്ലി കളരിക്കൽ ശിവാനന്ദൻ-നവിത ദമ്പതികളുടെ മകളായ അബിന, കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജിലെ ഒന്നാം വർഷ ബി.ബി.എ ഡിജിറ്റൽ മാർക്കറ്റിംഗ് വിദ്യാർത്ഥിനിയാണ്. പുൽപ്പള്ളി ചിലങ്ക നാട്യ കലാക്ഷേത്രയിലെ കലാമണ്ഡലം ഡോ. റെസി ഷാജിദാസിന്റെ കീഴിൽ കഴിഞ്ഞ 15 വർഷമായി അബിന നൃത്തപരിശീലനം നടത്തിവരുന്നു. മുൻപ് ജില്ലാ, സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും നിരവധി പുരസ്കാരങ്ങൾ ഈ മിടുക്കി നേടിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *