June 25, 2026

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്  ബഡ്ജറ്റ് അവതരിപ്പിച്ചു

0
IMG_20260302_200925
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:  കുടി വെള്ളം ലഭ്യമാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും കാർഷിക ക്ഷീരമേഖലക്കും,എല്ലാവർക്കും വീട് ഒരുക്കുന്നതിനും മുൻതൂക്കംനൽകി കൊണ്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്  ബഡ്ജറ്റ് അവതരിപ്പിച്ചു. ഭവന രഹിതർക്ക് സുരക്ഷിതവും മാന്യവുമായ താമസ സൗകര്യം ഒരുക്കുന്നതിന് 20 കോടിരൂപവകയിരുത്തി കൊണ്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി. മൊയ്തീൻഹാജി 2026 -27 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

പ്രസിഡണ്ട് മീനാക്ഷിരാമൻ അദ്ധ്യക്ഷത വഹിച്ചു.

എല്ലാവരുടെയുംആരോഗ്യം സംരക്ഷിക്കുന്നതിനും രോഗപ്രതിരോധത്തിനും സൗജന്യ രോഗ ചികിത്സക്കുമായി ഒരു കോടി12 ലക്ഷം രൂപ ബജറ്റിൽവകയിരുത്തി.സഞ്ചരിക്കുന്ന ആതുരാലത്തിന് 25 ലക്ഷം രൂപയും നല്ലൂർ നാട് സി.എച്ച്.സി.ക്ക് 68 ലക്ഷം രൂപയുംപേര്യ സി.എച്ച് സി ക്ക് 24.5 ലക്ഷം രൂപയും, പൊരുന്നന്നൂർസി, എച്ച്.സി.ക്ക് 18 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ക്ഷീരമേഖലയിലെ കർഷകർക്ക് അധ്വാനത്തിനനുസരിച്ചുള്ള വരുമാനം ലഭിക്കാത്ത അവസരത്തിൽ ക്ഷീര കർഷകരെ സഹായിക്കാനായി 90 ലക്ഷം രൂപ ബജറ്റിൽ നീക്കിവെച്ചു.

നെൽക്യഷി പ്രോൽസാഹിപ്പിക്കുന്നതിന് സാമ്പത്തിക സഹായം നൽകാനും, നെൽകൃഷി സബ്സിഡി നൽകാനും വന്യമൃഗ ശല്യം തടയാൻ ഫെൻസിംങ്ങ് നിർമ്മാണത്തിനുമായി 63,5 ലക്ഷം രൂപ വകയിരുത്തി. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനത്തിന്നായി 18 ലക്ഷം രൂപയും, ഭിന്നശേഷിക്കാർ , വയോജനങ്ങൾ,എന്നിവരുടെ ക്ഷേമത്തിനും ഭിന്നശേഷിവിദ്യാത്ഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുoമറ്റുമായി

37.5 ലക്ഷം രൂപയും വനിതക്ഷേമത്തിനും, എസ് സി.എസ്.ടി. വനിതകൾക്ക് സ്വയം തൊഴിൽ സംരഭങ്ങൾക്കും മറ്റുമായി 83 ലക്ഷം രൂപയും ബജയിൽ വകയിരുത്തിയിട്ടുണ്ട്.

പശ്ചാത്തല വികസനത്തിന്നായി 12.91 കോടിയും എല്ലാവർക്കും കുടിവെള്ളമെത്തിക്കാനായി 2.62 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ജി.ബിജു,

ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജിൽസൺ തൂപ്പുംകര, ലിസി ജോസ്, ജിതിൻ കെ.ആർ. ബ്ലോക്ക്പഞ്ചായത്ത് സ്റ്റാന്റിoങ്ങ് കമ്മറ്റി ചെയർമാൻമാരായ ചിന്നമ്മ ജോസ് ,ആസ്യ മൊയ്തു, ഒ ടി. മുഹമ്മദ് ഉനൈസ്, മെമ്പർ ബെന്നി ആന്റണി, സിക്രട്ടറി രാജേഷ് കെ.കെ.എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *