ജില്ലാ കളക്ടർ ഡി ആർ മേഘശ്രീക്ക് അനുമോദനം നൽകി ബദ്റുൽഹുദ അക്കാദമി
പനമരം: സംസ്ഥാന ഐ സി ഡി എസ് മികച്ച ജില്ലാ കളക്ടർ അവാർഡ് നേടിയ വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയെ പനമരം ബദ്റുൽ ഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അനുമോദിച്ചു.
നാടിനെ നടുക്കിയ ചൂരൽമല ഉരുൾ ദുരന്തം ഉണ്ടാകുന്നതിന്റെ 20 ദിവസം മുമ്പാണ് അവർ ജില്ലാ കലക്ടർ ആയി ചുമതല ഏൽക്കുന്നത്. അന്ന് മുതൽ കൽപ്പറ്റ ടൗൺ ഷിപ്പ് ഉദ്ഘാടനം വരെ വിശ്രമമില്ലാത്ത സേവനങ്ങൾ, ചുരുങ്ങിയ കാലയളവിൽ സർക്കാരിനൊപ്പം ചേർന്നു കൊണ്ട് എല്ലാവരെയും കേട്ടും ചേർത്ത് പിടിച്ചുമുള്ള അവരുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് ഉസ്മാൻ മൗലവി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പും എസ് ഐ ആർ വർക്കുകളും കുറ്റമറ്റ രീതിയിൽ ജില്ലയിൽ പൂർത്തിയാക്കാൻ കഴിഞ്ഞതും കളക്ടർ പ്രശംസ വർധിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.





Leave a Reply