April 25, 2026

നിയന്ത്രണം വിട്ട് കാർ മറിഞ്ഞു: യുവാവ് മരിച്ചു, നാല് പേർക്ക് പരിക്ക്

0
IMG_20260308_113927
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കൊളഗപ്പാറ പുളിക്കൽ ഷരീഫിന്റെ മകൻ ആദിൽ ഷാ (21) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30-ഓടെ കോളിയാടിയിലാണ് അപകടം നടന്നത്. ആദിൽ ഷായോടൊപ്പം കാറിലുണ്ടായിരുന്ന പുൽപ്പള്ളി സ്വദേശികളായ അമൽ (26), ബേസിൽ (24), മേപ്പാടി സ്വദേശി ആസിഫ് (24), നൂൽപ്പുഴ നെന്മേനിക്കുന്ന് സ്വദേശി ആദർശ് (23) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബത്തേരി ഭാഗത്ത് നിന്ന് പാലാക്കാടിന് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും തകർത്ത് പാതയോരത്തെ വർക്ക്ഷോപ്പിലേക്ക് മറിയുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *