നന്മ വയനാട് ജില്ലാ സർഗ്ഗവനിതകളുടെ നേതൃത്വത്തിൽ വനിതാദിനാചരണം സംഘടിപ്പിച്ചു
ബത്തേരി: ബത്തേരി ചിലങ്ക നാട്യ കലാക്ഷേത്രത്തിൽ വച്ച് നന്മ വയനാട് ജില്ലാ സർഗ്ഗവനിതകളുടെ നേതൃത്വത്തിൽ വനിതാദിനാചരണം നടത്തി. ജില്ലാ സർഗ്ഗവനിതാ പ്രസിഡന്റ് വിശാലാക്ഷി ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ആര്യ എസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ഡോ. റെസി ഷാജിദാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കസ്തൂരി ഭായി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ശരണ്യ, സുമ പ്രമോദ്, കലാമണ്ഡലം ഡോ. റെസി ഷാജിദാസ് എന്നിവരെ അനുമോദിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറിയ ചടങ്ങിൽ ജില്ലാ സർഗ്ഗവനിത ട്രഷറർ സർഗ്ഗവനിത ആനന്ദവല്ലി മാനന്തവാടി നന്ദി രേഖപ്പെടുത്തി.





Leave a Reply