April 15, 2026

പോലീസ് മേധാവിക്കുൾപ്പെടെ ജില്ലയില്‍ ആറ് പേര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍

0
nw13
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസിനടക്കം ജില്ലയില്‍ ആറ് പേര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണര്‍പുരസ്‌കാരം. കല്‍പ്പറ്റ ഡിവൈ.എസ്.പി അഷ്‌റഫ് തെങ്ങലക്കണ്ടിയില്‍, കമ്പളക്കാട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം.എ. സന്തോഷ്, നര്‍ക്കോട്ടിക് സെല്‍ എസ്.ഐ എന്‍.വി. ഹരീഷ് കുമാര്‍, ജില്ലാ പോലീസ് കാര്യാലയത്തിലെ എസ്.ഐ എം.കെ. പ്രഭാകരന്‍, ജില്ലാ െ്രെകം ബ്രാഞ്ച് എസ്.ഐ കെ.ടി. മുഹമ്മദ് സബീര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ മറ്റുള്ളവര്‍. 2024ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്.

കെ.എ.പി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് ആയിരിക്കെ നടത്തിയ സ്തുത്യര്‍ഹമായ സേവനത്തിനാണ് വയനാട് എസ്.പിക്ക് അംഗീകാരം ലഭിച്ചത്.

കോഴിക്കോട് ടൗണ്‍ സബ് ഡിവിഷന്‍ അസി. കമ്മീഷണറായിരിക്കെ നടത്തിയ കേസന്വേഷണ മികവിന് അഷ്‌റഫ് തെങ്ങലക്കണ്ടിയിലും, പേരാമ്പ്ര എസ്.എച്ച്.ഒ ആയിരിക്കെ നടത്തിയ കേസന്വേഷണ മികവിന് എം.എ. സന്തോഷും, ബത്തേരി ലഹരി കേസിലെ അന്വേഷണ മികവിന് ഹരീഷ് കുമാറും, കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനിലെ കേസിലെ അന്വേഷണ മികവിന് മുഹമ്മദ് സബീറും, പോലീസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തെ മികച്ച സേവനത്തിന് പ്രഭാകരനും പുരസ്‌കാരത്തിന് അര്‍ഹരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *