ബാദുഷയ്ക്ക് റെഡ് സ്റ്റാറിന്റെ ഐക്യദാർഢ്യം; റിയൽ എസ്റ്റേറ്റ് മാഫിയക്കെതിരെ പോരാട്ടം തുടരും
കൽപ്പറ്റ: പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതിലോലവും മുണ്ടക്കൈ- ചൂരൽമല- പുത്തുമല ഉരുൾപൊട്ടൽ ദുരന്തങ്ങൾ സംഭവിച്ചതുമായ ദുരന്ത മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന ആനക്കാംപൊയിൽ കള്ളാടി തുരങ്കപാതയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് എൻ. ബാദുഷയ്ക്കെതിരെ റിയൽ എസ്റ്റേറ്റ് മാഫിയകൾ ഉയർത്തുന്ന ഭീഷണിയിൽ സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകൾ നടത്തുന്ന പോരാട്ടങ്ങൾക്ക് പാർട്ടി ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു. പി.എം. സംസ്ഥാന കമ്മിറ്റി അംഗം ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, കെ.ജി. മനോഹരൻ, സി.ജെ. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply