May 15, 2026

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഐ.സി ബാലകൃഷ്ണന്റെ പ്രചരണബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി

0
ca44ca49-5758-4918-9754-06057cbf803b
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഐ.സി ബാലകൃഷ്ണന്റെ പ്രചരണബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍ സുല്‍ത്താന്‍ബത്തേരി പൊലിസില്‍ പരാതി നല്‍കി.

ബീനാച്ചി, പൂതിക്കാട് ഭാഗങ്ങളില്‍ സ്ഥാപിച്ച രണ്ട് ഫ്ളക്സ് ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബീനാച്ചിക്ക് സമീപത്തെ കാപ്പിത്തോട്ടത്തിലിൽ നിന്നാണ് ഒരു ബോർഡ് കണ്ടെത്തിയത്. പൂതിക്കാട് ജംഗ്ഷനിലെ ബോര്‍ഡ് സമീപത്തെ തോട്ടത്തിൽ നിന്നാണ് ലഭിച്ചത്.

യുഡിഎഫ് കുത്തകയായ മണ്ഡലത്തിൽ നാലാംതവണയാണ് ഐ.സി ബാലകൃഷ്ണൻ ജനവിധി തേടുന്നത്. 2011 മുതൽ കഴിഞ്ഞ മൂന്ന് തവണയും ബാലകൃഷ്ണനൊപ്പമായിരുന്നു ബത്തേരിയിലെ വോട്ടർമാർ. ഇത്തവണയും അദ്ദേഹം വിജയിക്കുമെന്നതിൽ വിറളിപൂണ്ട സാമൂഹ്യവിരുദ്ധരാണ് ബോർഡുകൾ നശിപ്പിക്കാൻ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റി നേതാക്കള്‍ ആരോപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *