November 7, 2026

നിയമസഭാ തെരഞ്ഞെടുപ്പ്: സ്വീപിന്റെ ഭാഗമായി ട്രക്കിങ്ങും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

0
IMG_20260323_095242
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയിലെ വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി കുറുമ്പലാക്കോട്ടയിലേക്ക് ട്രെക്കിംഗ് സംഘടിപ്പിച്ചു. വിനോദസഞ്ചാരികളുടെ വലിയ പങ്കാളിത്തം പരിപാടിയെ നിറക്കൂട്ടാക്കി. അസിസ്റ്റന്റ് കളക്ടർ പി.പി അർച്ചന വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ എല്ലാവരും നിർബന്ധമായും വോട്ട് ചെയ്യണമെന്നും പ്രത്യേകിച്ച് യുവജനങ്ങളുടെ പങ്കാളിത്തം ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണെന്നും അസിസ്റ്റന്റ് കളക്ടർ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് വോട്ടർ പ്രതിജ്ഞ ചൊല്ലി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *