April 24, 2026

വയനാടിനെ വികസന കുതിപ്പിലെത്തിക്കും സർക്കാർ വഞ്ചന ജനം തിരിച്ചറിയണം – പ്രശാന്ത് മലവയൽ

0
IMG_20260325_151123
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: വയനാടിനെ വികസന കുതിപ്പിൽ എത്തിക്കുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി പ്രശാന്ത് മലവയൽ.

കൽപ്പറ്റയിൽ ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേ സമയം സംസ്ഥാന സർക്കാറിൻ്റെ കെടുകാര്യസ്ഥത ജനം തിരിച്ചറിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.വീടും സ്ഥലവും ഉറ്റവരും നഷ്ടപ്പെട്ട് ആദ്യഘട്ടത്തിൽ പുനരധിവസിപ്പിക്കേണ്ട ചൂരൽമല ദുരന്തത്തിൽപ്പെട്ടവരെ താക്കോലും പട്ടയവും നൽകി ഉദ്ഘാടന മാമാങ്കം നടത്തി വഞ്ചിച്ചു. 175 കുടുംബങ്ങൾക്ക് ടൗൺഷിപ്പിൽ വീട് നൽകിയെന്ന് പറയുമ്പോഴും വൈദ്യുതി, വെള്ളം എന്നിവയില്ല. നിർമാണ കമ്പനിയും സ്ഥലം വിട്ടു. രണ്ട് വർഷമായി ദുരന്തബാധിതർ കിടപ്പാടമില്ലാതെ ബുദ്ധിമുട്ടുന്നു. കേന്ദ്രം നൽകിയ തുകക്കാണ് ഇതുവരെ തിർമാണം നടത്തിയത്. 529 കോടി കേന്ദ്രം നൽകിയതിൽ 100 കോടി എൽ സ്റ്റൺ എസ്റ്ററ്റിലെ നിർമാണത്തിനാണ്. ഇതുപയോഗിച്ചാണ് ഇവിടെ നിർമാണം നടക്കുന്നത്. സർക്കാർ പിരിച്ച ഫണ്ടും ലഭിച്ച ഫണ്ടും വിനയോഗിച്ചിട്ടില്ല.

വയനാട്ടിൽ ബിജെപി വിജയിക്കുമെന്നും ജയിച്ചാൽ അൺലിമിറ്റഡ് മണി ഉപയോഗിച്ച് ജില്ലയെ വികസന കുതിപ്പിലെത്തിക്കും.

ചുരം നവീകരണത്തിന് കേന്ദ്രം എട്ടേക്കർ വിട്ടുകൊടുത്തിട്ടും യാത്രാദുരിതം പരിഹരിക്കാൻ സർക്കാർ ശ്രമിച്ചില്ല.പകരം 10 കൊല്ലം കാത്തിരുന്നാലും തീരാത്ത 2000 കോടിയുടെ തുരങ്ക പാതക്ക് പുറകെയാണ് സർക്കാർ .ആദ്യം ബദൽ സംവിധാനത്തിലൂടെ യാത്ര പ്രശ്നം പരിഹരിക്കപ്പെടണം. വയനാട് മെഡിക്കൽ കോളജ് മടക്കി മലയിൽ നിന്നും മാനന്തവാടിയിലേക്ക് മാറ്റിയതും ജനങ്ങളെ വെല്ലുവിളിച്ചതിന് തുല്യമാണ്. മടക്കി മലയിൽ പാരിസ്ഥിതിക പ്രശ്നമുണ്ടന്ന് പറയുന്ന സർക്കാർ അതിൻ്റെ ഒരു രേഖയും പുറത്ത് വിട്ടിട്ടില്ല .

സർക്കാറിൻ്റെ ബി ജെ പി വിരുദ്ധ നിലപാടാണ് കേന്ദ്രം വയനാടിനെ ഏറ്റെടുത്തിട്ടും വികസനം വരാത്തത്. കേന്ദ്രം വിചാരിച്ചാൽ മാത്രമെ പൂഴിത്തോട് റോഡ്, ബൈരക്കുപ്പ പാലം ഉൾപ്പെടെയുള്ള പദ്ധതി പ്രാവർത്തികമാ കുകയുള്ളു.സംസ്ഥാന സർക്കാർ കേന്ദ്രത്തോട് കാട്ടുന്ന നിലപാടാണ് ഇതിനൊക്കെ വിഘാതം .സർക്കാർ തള്ളിയ നഞ്ചൻകോട് റെയിൽവേ കേന്ദ്രം നടപ്പിലാക്കും.

ഇത്തവണ വോട്ട് നില ഉയർത്തലല്ല ,വിജയമാണ് ലക്ഷ്യമെന്നും പ്രശാന്ത് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *