എടവകയിൽ ആവേശമായി ശ്യാം രാജിന്റെ പര്യടനം
മാനന്തവാടി: എൻ ഡി എ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർഥി പി ശ്യാം രാജിന്റെ എടവക പഞ്ചായത്തിൽ നടത്തിയ സ്ഥാനാർത്ഥി പര്യടനത്തിൽ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അവശകരമായ വരവേൽപ്പ്. രാവിലെ കമ്മനയിൽ നിന്ന് ആരംഭിച്ച പര്യടനം ദ്വാരക തോണിച്ചാൽ അംബേദ്കർ 2/4 കല്ലോടി, മൂളിത്തോട്, ഒരപ്പ് എള്ളുമന്നം എന്നീ സ്ഥലങ്ങളിൽ ആവേശകരമായി സ്വീകരണം ഏറ്റുവാങ്ങി. ജനകീയ പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കിയും ജനകീയ പ്രശ്നങ്ങളിൽ ഇടപെടും എന്നുമുള്ള ഉറപ്പ് നൽകിയാണ് ശ്യാം രാജിന്റെ പര്യടനം മുന്നേറുന്നത്. പര്യടനം പാണ്ടിക്കടവിൽ സമാപിച്ചു.





Leave a Reply