പദ്ധതി പൂർത്തിയായാൽ കണക്ക് പുറത്തുവിടും; വയനാട് പുരനധിവാസത്തിനുള്ള കോൺഗ്രസ് വീടുകളെ കുറിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: വയനാട് പുരനധിവാസത്തിന് കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടുകളെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതി പൂർത്തിയായാൽ കണക്ക് അവതരിപ്പിക്കുമെന്നും ഇപ്പോൾ സ്ഥലം വാങ്ങി, പദ്ധതി തുടങ്ങിയെന്നും സതീശൻ പറഞ്ഞു. പദ്ധതി പൂർത്തിയായാൽ കണക്ക് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇടക്കിടക്ക് സിപിഎം കണക്ക് ചോദിക്കുമ്പോൾ കണക്ക് കൊടുക്കാൻ അവർ വല്ലതും ഏൽപ്പിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ഞങ്ങളെ വല്ലതും ഏൽപ്പിച്ചിട്ടുണ്ടോ, ഞങ്ങൾക്ക് പൈസ തന്നിട്ടുണ്ടോയെന്നും സതീശൻ ചോദിച്ചു. തുടർ ചോദ്യങ്ങളിൽ സതീശൻ മറുപടി നൽകിയില്ല.
മാനിഫെസ്റ്റോയെ കുറിച്ച് മാത്രമാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും അല്ലാത്ത ചോദ്യങ്ങൾ അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കി. തന്നെ പ്രകോപിപ്പിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചതുപോലെ തന്നില്‍നിന്ന് പ്രതികരണമുണ്ടാക്കി പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് മൈക്ക് വാങ്ങാനും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.





Leave a Reply