May 1, 2026

ചെങ്കലടായി കൽപ്പറ്റ; വിജയകാഹളം മുഴക്കി പി കെ അനിൽകുമാറിന്റെ റോഡ് ഷോ

0
WhatsApp Image 2026-04-02 at 10.53.08 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റയെ ചെങ്കടലാക്കി എൽഡിഎഫ് സ്ഥാനാർത്ഥി പി കെ അനിൽകുമാറിന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിച്ച റോഡ് ഷോ. കാനറാ ബാങ്ക് പരിസരത്തു നിന്നും ആരംഭിച്ച റോഡ് ഷോ പുതിയ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ആർ ജെ ഡി ദേശീയ നേതാവ് തേജ്വസി യാദവ് പങ്കെടുത്തു.

നൂറുകണക്കിന് ആളുകളാണ് വാദ്യമേളവും, വർണ്ണ ബലൂണുകളുമായി ജാഥയിൽ അണിനിരന്നത്. റോഡ് ഷോയ്ക്ക് ശേഷം നടന്ന പൊതുയോഗം ആർജെഡി ദേശീയ വർക്കിംഗ് പ്രസിഡണ്ട് തേജ്വസി യാദവ് ഉദ്ഘാടനം ചെയ്തു. രാജ്യം കണ്ട മികച്ച പുനരധിവാസമാണ് കേരളം നടപ്പാക്കിയതെന്ന് തേജ്വസി യാദവ് പറഞ്ഞു. എന്നാൽ കേന്ദ്രസർക്കാരിൻറെ സഹായങ്ങൾ ഒന്നും കേരളത്തിന് ലഭിച്ചില്ല. മൂന്നെണ്ണം കേരളത്തിൽ ഇടതു സർക്കാർ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിനുവേണ്ട എല്ലാ വികസനങ്ങളും സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. പത്തുവർഷംകൊണ്ട് കേരളം ഒരുപാട് മുന്നേറി. സംസ്ഥാനത്തിന്റെ കുതിപ്പിനൊപ്പം കൽപ്പറ്റയ്ക്കും മുന്നേറാൻ എൽഡിഎഫ് സ്ഥാനാർത്ഥി തന്നെ തിരഞ്ഞെടുക്കപ്പെടണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആർജെഡി സംസ്ഥാന വൈസ് പ്രസിഡൻറ് കെ കെ ഹംസ ചടങ്ങിൽ അധ്യക്ഷനായി. ആർജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാസ് കുമാർ, എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ ശശീന്ദ്രൻ, പി കെ മൂർത്തി എന്നിവർ സംസാരിച്ചു. എൽഡിഎഫ് കൽപ്പറ്റ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം മധു സ്വാഗതവും പി കെ മൂർത്തി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *