October 31, 2026

ഹസൻ മുസ്‌ലിയാരുടേത് വൈജ്ഞാനിക വിപ്ലവം: മുനവ്വറലി തങ്ങൾ

0
WhatsApp Image 2026-10-31 at 11.15.44 AM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സാമൂഹികമായും വികസനപരമായും പിന്നാക്കം നിന്ന വയനാട്ടിൽ വലിയൊരു വൈജ്ഞാനിക വിപ്ലവത്തിനു നേതൃത്വം നൽകിയ പണ്ഡിതവര്യനാണ് പി. ഹസൻ മുസ്‌ലിയാരെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കെല്ലൂർ കാട്ടിച്ചിറക്കലിൽ നടന്ന ഹസൻ മുസ്‌ലിയാർ സ്വീകരണ സമ്മേളനത്തിൽ അനുഗ്രഹഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇസ്‌ലാമിന്റെ ജീവനാഡിയാണ് അറിവ്. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് മുസ്‌ലിംകൾ നാഗരികതകൾ സൃഷ്ടിച്ചത്. അറിവിനെ പുനരുജ്ജീവിപ്പിക്കുന്ന പണ്ഡിതന്മാർ വിവിധ സമൂഹങ്ങളിൽ പ്രവാചകന്മാർ നടത്തിയ ദൗത്യത്തിന്റെ തുടർച്ചയാണ് നിർവഹിക്കുന്നത്. നമ്മുടെ കാലത്ത് അത്തരമൊരു ഉത്തരവാദിത്തം മനോഹരമായി നിർവഹിച്ച സൗമ്യസാന്നിധ്യമാണ് ഹസൻ മുസ്‌ലിയാരുടേത്. അദ്ദേഹത്തിന്റെ സേവനങ്ങളെ ഈ സമൂഹം എക്കാലവും ഓർമിക്കുമെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *