പഞ്ചഗുസ്തിയിൽ ഇരട്ട സ്വർണം; ഇനി ദേശീയ പോരാട്ടത്തിന് മുള്ളൻകൊല്ലി സ്വദേശിനി സുദർശന
മുള്ളൻകൊല്ലി: കാലിക്കറ്റ് സർവകലാശാലാ പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണം നേടി മുള്ളൻകൊല്ലി സ്വദേശിനി സുദർശന രാജൻ. മാനന്തവാടി എം.ഇ.എസ് കോളജിൽ നടന്ന മത്സരത്തിൽ 70 കിലോ വിഭാഗത്തിലെ ഇടത്, വലത് കൈ മത്സരങ്ങളിലാണ് സുദർശന സ്വർണം നേടിയത്.
ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ആം റസ്ലിങ് മത്സരങ്ങൾക്കുള്ള കാലിക്കറ്റ് സർവകലാശാലാ ടീമിലേക്കും സുദർശനയ്ക്ക് സെലക്ഷൻ ലഭിച്ചു.
മുള്ളൻകൊല്ലി സ്വദേശികളായ പി.എൻ. രാജൻ–പുഷ്പകുമാരി ദമ്പതികളുടെ നാലാമത്തെ മകളാണ് സുദർശന. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിൽ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനിയാണ്. കോളജ് കൗൺസിലും മാനേജ്മെന്റും സുദർശനയെ അഭിനന്ദിച്ചു.




Leave a Reply