സിദ്ധിഖിനെതിരായ റഫീഖിന്റെ ആരോപണം അടിസ്ഥാന രഹിതം: ഫിലോകാലിയ ഫൗണ്ടേഷൻ
കൽപ്പറ്റ: യു.ഡി എഫ്. സ്ഥാനാർത്ഥി അഡ്വ.ടി. സിദ്ദീഖിനെതിരായ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് ഫിലോകാലിയ ഫൗണ്ടേഷൻ. എം.എൽ.എ എന്ന നിലയിലും ശ്രുതിയോടുള്ള അടുപ്പം കൊണ്ടുമാണ് സിദ്ദിഖിനെ പരിപാടിക്ക് ക്ഷണിച്ചത്. അല്ലാതെ ടി സിദ്ദിഖിന് വീട് നിർമ്മാണവുമായി ബന്ധമില്ലാ എന്നും, നിർമ്മാണം മുന്നോട്ടു പോകാത്തത് സാമ്പത്തിക ബാധ്യത കാരണമാണെന്നും ഫിലോകാലിയ ഫൗണ്ടേഷൻ സ്ഥാപികയും മാനേജിങ് ട്രസ്റ്റിയുമായ ജിജി മാരിയോ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് ഉടൻ വീടുപണി പൂർത്തിയാക്കുമെന്നും ജിജി മാരിയോ കൂട്ടിച്ചേർത്തു.





Leave a Reply