April 9, 2026

വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് എട്ടു വയസുകാരൻ മരിച്ചു

0
IMG_20260407_161626
By ന്യൂസ് വയനാട് ബ്യൂറോ

 

അഞ്ചുകുന്ന്:  അഞ്ചുകുന്ന് ഒന്നാം മൈൽ ലക്ഷം വീട് ഉന്നതിയിലെ നീതുവിൻ്റെ മകൻ സിദ്ധാർത്ഥാണ് വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. വീട്ടുമുറ്റത്ത് വാട്ടർ ടാങ്കിനായി സ്ഥാപിച്ച ഇരുമ്പ് സ്റ്റാന്റിന് മുകളിൽ കയറിയപ്പോഴാണ് അപകടമുണ്ടായത്. ടാങ്കിന് സമീപത്തുണ്ടായിരുന്ന കപ്പമരം എൽ.ടി ലൈനിൽ തട്ടിയതിനെ തുടർന്നാണ് കുട്ടിക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. ഉടൻതന്നെ കുട്ടിയെ അഞ്ചുകുന്നിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജിലുമെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *