April 9, 2026

സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിന് ഉജ്ജ്വല തുടക്കം

0
WhatsApp Image 2026-04-07 at 2.58.49 PM
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: വേനലവധിക്കാലം ക്രിക്കറ്റ് ആവേശത്തിലാക്കാൻ പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ക്രിക്കറ്റ് സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. അബ്ദുൽ സമദ് എം.കെ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിലെ കായിക അഭിരുചികൾ വളർത്തുന്നതിനും പ്രൊഫഷണൽ രീതിയിലുള്ള പരിശീലനം ഉറപ്പാക്കുന്നതിനുമാണ് ഇത്തരം ക്യാമ്പുകൾ ലക്ഷ്യമിടുന്നത്.

​ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ രമേഷ് കുമാർ, എച്ച്.എം ഷീജ, ജെയിംസ് ജോൺ, ഋതുൽ കൃഷ്ണൻ, കായിക അധ്യാപകൻ നവാസ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു. നിരവധി വിദ്യാർത്ഥികളാണ് പരിശീലനത്തിനായി ക്യാമ്പിലെത്തിയിരിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *