April 30, 2026

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് കെ.എസ്.ആർ.ടി.സി ബസ് സൗകര്യം

0
WhatsApp Image 2026-04-08 at 1.03.59 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരായ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന വോട്ടർമാർക്ക് നിയമസഭ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ വാഹന സൗകര്യം ഏർപ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ദുരന്തബാധിത പ്രദേശത്തെ 700ഓളം പേരാണ് വാഹന സൗകര്യം ഉപയോഗപ്പെടുത്തുക. ഏപ്രിൽ ഒൻപതിന് എട്ട് ബസുകളിലായി രാവിലെ 11നും ഉച്ചയ്ക്ക് 2.30 നും സർവീസുകൾ നടത്തും.

രാവിലെ 11ന് കൽപറ്റ സിവിൽ സ്റ്റേഷൻ, പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, വടുവൻചാൽ, വൈത്തിരി, മീനങ്ങാടി, മേപ്പാടി, കാരപ്പുഴ എന്നിവിടങ്ങളിൽ നിന്നും ചൂരൽമല പോളിങ് കേന്ദ്രത്തിലേക്ക് ബസ് സർവീസുകൾ പുറപ്പെടും. ഉച്ചയ്ക്ക് രണ്ടിന് കണിയാമ്പറ്റ, കൽപറ്റ പഴയ ബസ് സ്റ്റാന്റ്, കാപ്പംകൊല്ലി, തിനപ്പുരം, മേപ്പാടി ടൗൺ, നെടുംമ്പാല അമ്പലം എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ പുറപ്പെടും.

വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി തിരികെ മടങ്ങാനുള്ള വിധത്തിലാണ് വാഹന സൗകര്യം ഏർപ്പെടുത്തിയതെന്ന് നോഡൽ ഓഫീസർ വി.ടി ഘോളി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *