കണിയും കൈനീട്ടവും ഒരുക്കി.. വിഷുവിനെ വരവേറ്റ് മലയാളികൾ
കൽപ്പറ്റ: സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ. മീനച്ചൂടിൽ പൂത്ത കണിക്കൊന്നയ്‌ക്കൊപ്പം സമൃദ്ധമായ പ്രകൃതിയുടെ പ്രതീകമായി പറമ്പിലെ ചക്കയും വെള്ളരിയും മാമ്പഴവും ഫലങ്ങളുമെല്ലാം തളികയിൽ കണികണ്ടുണർന്നാണ് വിഷുവിനെ വരവേറ്റത്. നാടും നഗരവും വിഷു ആഘോഷത്തിലാണ്. അമ്പലങ്ങളിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
പടക്കം പൊട്ടിച്ചും വിഷുക്കണി ഒരുക്കിയും പുതുവസ്ത്രങ്ങളിഞ്ഞുമാണ് വയനാട്ടുകാർ വിഷുവിനെ വരവേറ്റത്. കൈനീട്ടം കൊടുത്തും വാങ്ങിയും, കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ഇഷ്ടപ്പെട്ട ഭക്ഷണമൊരുക്കിയും കഴിച്ചും ആഘോഷങ്ങള്‍ തുടരും. മലയാളികളെ സംബന്ധിച്ചിടത്തോളം വിഷു അവര്‍ക്ക് കേവലം ഒരു ആഘോഷം മാത്രമല്ല, ഒരു പുതു പ്രതിക്ഷയുടെ വരാനിരിക്കുന്ന നാളുകള്‍ കൂടെയാണ്. പ്രിയ വായനക്കാര്‍ക്ക് ന്യൂസ് വയനാടിന്റെ വിഷു ആശംസകള്‍





Leave a Reply