രാഷ്ട്രീയ പോഷൻ മാ 2026 പരിപാടി സംഘടിപ്പിച്ചു
പുൽപ്പള്ളി : ഒമ്പതാമത് രാഷ്ട്രീയ പോഷൻ മാ 2026 ന്റെ ഭാഗമായ് ഐ സിഡി എസ് പനമരം അഡീഷണൽ പ്രൊജക്ട് തല പരിപാടികൾ സംഘടിപ്പിച്ചു. പുൽപ്പള്ളി പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീന സുബൈർ പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
മുള്ളൻ കൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് ലിസ്സി സാബു, പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ ബാലകൃഷ്ണൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ സന്ധ്യാ ലീഷു, പുൽപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോഷി ചാരുവേലിൽ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ നിഖിൽ കെ.കെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റുഖിയ, മേഴ്സി എന്നിവർ സംസാരിച്ചു.
വനിത ശിശുവികസന പദ്ധതി ഓഫീസർ അനിത സ്വാഗതവും സൂപ്പർവൈസർ സിന്ധു.കെ.ഒ നന്ദിയും പറഞ്ഞു. ഫാഷൻ ഷോ, സ്കിറ്റ് എന്നീ മത്സര പരിപാടികളും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.





Leave a Reply