എക്യുമെനിക്കൽ ബൈബിൾ കൺവെൻഷൻ്റെ നാമകരണ പ്രഖ്യാപനം നടത്തി
മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടി സംഘടിപ്പിക്കുന്ന ബൈബിൾ കൺവെൻഷന്റെ നാമകരണം നടത്തി. കണിയാരം സെൻ്റ് ജോസഫ് കത്തീഡ്രൽ നടന്ന ചടങ്ങിൽ ഇ സി എഫ് വൈസ് പ്രസിഡൻ്റ് ഫാ. തോമസ് തൊണ്ടിയിൽ കൺവെൻഷന്റെ പേരായി “ഗ്രാറ്റ്സിയാ” എന്ന് പ്രഖ്യാപിച്ചു. ചടങ്ങിൽ ഇസിഎഫ് പ്രസിഡൻ്റും കത്തീഡ്രൽ വികാരിയുമായ ഫാ. സോണി വാഴക്കാട്ട് അധ്യക്ഷത വഹിച്ചു.
ഫാ. ബേബി പൗലോസ് ഓലിക്കൽ, ഫാ. ജെറിൻ പൊയ്കയിൽ, ഇ സി എഫ് സെക്രട്ടറി റോജർ ഹിൽട്ടൻ, ജോയിൻ സെക്രട്ടറിമാരായ കെ. എം. ഷിനോജ്, എം കെ പാപ്പച്ചൻ, സഞ്ജു പള്ളിപ്പാടൻ, കത്തീഡ്രൽ ട്രസ്റ്റിയും ജനറൽ കൺവീനറുമായ ഷൈൻ അഗസ്റ്റിൻ, മദർ റെറ്റി എസ് എബിഎസ്, വിനു വാണാക്കുടി, പി.എ. മാത്യു, അഖിൽ വർഗീസ് എന്നിവർ പ്രസംഗിച്ചു.





Leave a Reply