November 6, 2026

കടയില്‍ അതിക്രമിച്ചു കയറി മോഷണം; പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

0
WhatsApp Image 2026-04-25 at 6.42.46 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: കടയില്‍ അതിക്രമിച്ചു കയറി സ്‌റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. നീര്‍വാരം, പരിയാരം ഉന്നതിയില്‍ ചുട്ടിയെന്ന ശരത്ത് മണി(19)യെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് പുല്‍പ്പള്ളി എസ്.ഐ കിഷോറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ഏപ്രിൽ 21-ന് പുലര്‍ച്ചെയാണ് പാടിച്ചിറ, ഉദയകവലയിലുള്ള കടയില്‍ മോഷണം നടന്നത്. കടയുടെ മുന്‍ഭാഗത്തുള്ള മരപ്പാളിയുടെ വാതില്‍ പൊളിച്ച് അകത്തു കയറി 3500 രൂപ വില വരുന്ന സ്‌റ്റേഷനറി സാധനങ്ങളാണ് മോഷ്ടിച്ചത്. എസ്.ഐ പി. ജിതിന്‍കുമാറിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലാകുന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *