പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ ലഹരി വില്‍പ്പന; മാനന്തവാടി സ്വദേശികളുൾപ്പെട്ട മൂന്നംഗ സംഘത്തിൽ നിന്ന് കണ്ടെടുത്തത് 8000 പാക്കറ്റ് ഹാന്‍സ്
മേപ്പയ്യൂര്‍: ഓംനി വാനില്‍ കടത്തുകയായിരുന്ന പതിനൊന്ന് ചാക്ക് ഹാന്‍സ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെയും ഹാന്‍സ് കടത്താനുപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. മാനന്തവാടി സ്വദേശികളായ നൗഫല്‍, സി.ജെ.ജിജോ, കാര്‍ത്തിക പള്ളി സ്വദേശി അജിനാസ് എന്നിവരാണ് പിടിയിലായത്. അഞ്ച് ലക്ഷത്തോളം വിലവരുന്ന എട്ടായിരം പാക്കറ്റ് ഹാന്‍സാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.
മൈസൂരില്‍ നിന്നും പച്ചക്കറി ശേഖരിച്ച് വില്‍പ്പനയുടെ മറവിലാണ് ഇവര്‍ ലഹരി വില്‍പ്പന നടത്തുന്നത്. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ മഞ്ഞക്കുളത്തുനിന്നുമാണ് ഇവർ പിടിയിലായത്.
വടകര റൂറല്‍ എസ്.പി ഫറാഷ് ടി.യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡും പേരാമ്പ്ര ഡി.വൈ.എസ്.പി അഗസ്റ്റിന്‍.ടിയുടെ മേല്‍നോട്ടത്തില്‍ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ബിനീഷ്.ബി.സി, എസ്.സി.പി.ഒമാരായ വിനീഷ് തയ്യുള്ളതില്‍, ശോഭിത്ത് ടി.കെ, സിഞ്ചുദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.





Leave a Reply