സുസ്ഥിരത പദ്ധതി വിശദീകരണ യോഗ൦ സംഘടിപ്പിച്ചു
വെള്ളമുണ്ട: ഗ്രാമപഞ്ചായത്തിലെ വിവിധ സാമൂഹ്യാധിഷ്ഠിത കുടിവെള്ള പദ്ധതി ഭാരവാഹികൾക്കായി 2026 ഏപ്രിൽ 22 ന് സുസ്ഥിരത പദ്ധതി വിശദീകരണ യോഗ൦ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെആർഡബ്ല്യൂഎസ്എ കണ്ണൂര്‍ മേഖല പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് മാനേജർ (സിഡി) ജോർജ്ജ് മാത്യു പദ്ധതി വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ലതിക, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമ്മാരായ സലാം പി കെ. ആത്തിക്കാ ബായി. ഗ്രാമ പഞ്ചായത്ത് മെമ്പർമ്മാർ. കെആർഡബ്ല്യൂഎസ്എ കണ്ണൂര്‍ മേഖല പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് ട്രൈബല് ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ്റ് ശ്രീ യോഹന്നാൻ എ, പ്രൊജക്ട് കമ്മീഷണർ ശ്രീ എൽദോ ജോസ് എ എന്നിവരും സന്നിഹിതരായിരുന്നു.





Leave a Reply