മാതൃകയായി തൊഴിലാളികൾ; തരുവണ ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് മറച്ച മരച്ചില്ലകൾ വെട്ടിമാറ്റി
തരുവണ: ലോക തൊഴിലാളി ദിനത്തിൽ തരുവണയിലെ ചുമട്ടുതൊഴിലാളികൾ ടൗണിന് മാതൃകയായി. മാസങ്ങളായി തരുവണ ടൗണിലെ ഹൈമാസ്റ്റ് ലൈറ്റിന് സമീപത്തെ മരത്തിന്റെ ചില്ലകൾ വളർന്നു പന്തലിച്ച് വിളക്കുകൾ മറച്ച നിലയിലായിരുന്നു. ഇതുമൂലം ടൗണിൽ വെളിച്ചം ലഭിക്കാതെ പൊതുജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. ഈ പ്രശ്നത്തിനാണ് തൊഴിലാളി ദിനത്തിൽ ചുമട്ടുതൊഴിലാളികൾ ചേർന്ന് പരിഹാരം കണ്ടത്. ഹൈമാസ്റ്റ് ലൈറ്റിനെ മറച്ചുനിന്ന മരക്കൊമ്പുകൾ വെട്ടിമാറ്റി പ്രകാശം ഉറപ്പാക്കിയ തൊഴിലാളികളുടെ പ്രവർത്തി നാടിന്റെ പ്രശംസ പിടിച്ചുപറ്റി. പ്രവർത്തനങ്ങൾക്ക് സി.എച്ച്. ഉമ്മർ, ഹമീദ്, പള്ളിക്കണ്ടി അബ്ദുള്ള, ശംസു, ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply