September 27, 2026

സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിന്‌ നാളെ തുടക്കം

0
IMG_20260927_201833
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയോഗം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പുത്തൂർവയൽ എം എസ്‌ സ്വാമിനാഥൻ റിസർച്ച്‌ ഫ‍ൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ ചേരും. നാളെ രാവിലെ 10ന്‌ പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ യോഗം ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ റഫീഖ്‌ റിപ്പോർട്ട്‌ അവതരിപ്പിക്കും.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി എം തോമസ്‌ ഐസക്ക്‌, പി രാജീവ്‌, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം വി ജയരാജൻ, പി ജയരാജൻ, സജി ചെറിയാൻ, വി എൻ വാസവൻ, പി കെ ബിജു എന്നിവരും ജോൺ ബ്രിട്ടാസ്‌ എംപിയും പങ്കെടുക്കും. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ തുടർച്ചയായാണ്‌ ജില്ലാ കമ്മിറ്റിയോഗം. പാർടിയുടെ ഭാവിപരിപാടകൾക്ക്‌ രൂപം നൽകും. ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഏരിയാ കമ്മിറ്റിയിൽ നിന്നുള്ള പ്രതിധികൾ, വർഗബഹുജന സംഘടന ജില്ലാ നേതൃത്വത്തിൽനിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

​

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *