May 7, 2026

പടിഞ്ഞാറത്തറയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

0
IMG_20260507_115300
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: ആരോഗ്യവകുപ്പിന്റെ കീഴിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ആസ്മ നിർവ്വഹിച്ചു. ആരോഗ്യ പ്രവർത്തകർ, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, സ്റ്റാഫ് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ ടൗണും പരിസരപ്രദേശങ്ങളും പി.എച്ച്.സി, പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ള മേഖലകളും ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് സെക്രട്ടറി രാകേഷ്, പൊതുപ്രവർത്തകരായ എം. മുഹമ്മദ് ബഷീർ, പി.കെ. വർഗീസ്, എം.ബി. ഷംസുദ്ദീൻ, നന്നാട്ട് ജോണി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് പി.കെ. മുഹമ്മദ്, ജനറൽ സെക്രട്ടറി ടി. നാസർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു. ജെ.എച്ച്.ഐ ജോൺസൺ പരിപാടിയിൽ നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *