May 7, 2026

ലഹരിക്കെതിരെ കൽപ്പറ്റയിൽ മാരത്തോൺ സംഘടിപ്പിച്ചു 

0
IMG_20260507_123942
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൽപ്പറ്റ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ സംഘടിപ്പിക്കുന്ന ‘വയനാട് ഫെസ്റ്റിവലിന്’ ആവേശകരമായ തുടക്കം.ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാരത്തോൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മെയ് 7 മുതൽ 31 വരെയാണ് മേള നടക്കുന്നത്.

​വിമുക്തി മാനേജറും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായ സജിത് ചന്ദ്രൻ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ചടങ്ങിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.

​ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം കൽപ്പറ്റ ജനമൈത്രി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ സി.പി. ദിനേശ് നിർവഹിച്ചു.നെസ്റ്റോ ഓപ്പറേഷൻ മാനേജർ സുഖിലേഷ്,ജനറൽ മാനേജർ ബിനു ജോൺ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

​ഈ മാസം 31 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ ഉപഭോക്താക്കൾക്കായി വിപുലമായ ആഘോഷ പരിപാടികളും പ്രത്യേക ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *