November 13, 2026

വീണ്ടും ജീവനെടുത്ത് കാട്ടാന; മലമ്പുഴയിൽ ഒരാൾ കൊല്ലപ്പെട്ടു

0
template for wayanad news (13)
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. അകമലവാരം സ്വദേശി ചന്ദ്രനാണ് മരിച്ചത്. വീടിന് സമീപത്ത് കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

മലമ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ അറ്റൻഡറാണ് ചന്ദ്രൻ. കടുത്ത ചൂടായതുകൊണ്ട് പല ദിവസങ്ങളിലും വീടിന് പുറത്ത് കട്ടിലിട്ട് കിടക്കാറുണ്ട്. നിലവിൽ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം ഇന്ന് തന്നെയുണ്ടാകും. കാട്ടാന ശല്യം സ്ഥിരമായുള്ള പ്രദേശമാണ് അകമലവാരം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *