ചുരം കയറിയെത്തി, പ്രവർത്തനം കൊണ്ട് വയനാട്ടുകാരനായി; രണ്ടാം വിജയത്തിൽ ടി സിദ്ദിഖ് മന്ത്രിസഭയിലേക്ക്
കൽപ്പറ്റ: വിരുന്നുകാരനായെത്തി ജനങ്ങളുടെ പ്രിയപ്പെട്ടവനായി മാറിയ വ്യക്തിയാണ് ടി സിദ്ദിഖ്. ഇപ്പോഴിതാ വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയായി. കോഴിക്കോട് പെരുമണ്ണ സ്വദേശിയായ സിദ്ദീഖ് അഞ്ചുവർഷം മുൻപാണ് വയനാട്ടിലേക്ക് ചുരം കയറിയെത്തി വിജയിച്ചത്. 2021ൽ നിയമസഭ തെരഞ്ഞെടുപ്പിൽ കൽപറ്റയിൽ മത്സരിച്ച് ആർ.ജെ. ഡിയുടെ എം.വി. ശ്രേയാംസ്കുമാറിനെ 5470 വോട്ടിന് തോൽപ്പിച്ചാണ് നിയമസഭയിലെത്തുന്നത്. അതിന് മുമ്പ് രണ്ട് മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം. 2014ൽ കാസർകോട് നിന്ന് ലോക്‌ഭയിലേക്ക് സി.പി.എമ്മിൻ്റെ പി. കരുണാകരനോടും, 2016ൽ കുന്ദമംഗലത്തുനിന്നും തോറ്റു. എന്നാൽ വയനാട്ടുകാരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചതിനാൽ കൽപ്പറ്റയിൽ നിന്ന് രണ്ടാംതണ റോക്കോർഡ് ഭൂരിപക്ഷത്തിനാണ് സിദ്ദിഖ് ജയിച്ചത്.
കഠിനാധ്വാനിയായ രാഷ്ട്രീയക്കാരനാണ് ടി സിദ്ധിഖ്. ചുമതല നല്‍കിയില്‍ നൂറ് ശതമാനം ആത്മാർത്ഥയോടെ പ്രവർത്തിക്കുമെന്ന് എതിർപാർട്ടിക്കാർ പോലും രഹസ്യമായി സമ്മതിക്കും. സിദ്ധിഖ് അധ്വാനം കുറച്ച് ആരോഗ്യം കൂടി നോക്കണമെന്ന് ഒരിക്കക്കല്‍ പ്രിയങ്കഗാന്ധി എംപി പോലും പരസ്യമായി പറഞ്ഞിട്ടുണ്ട്. അധ്വാനത്തെ കുറിച്ച് പറഞ്ഞാല്‍ ടി സിദ്ധിഖ് തന്‍റെ രാഷ്ട്രീയ ഗുരുവായ ഉമ്മൻചാണ്ടിയെ ചൂണ്ടിക്കാണിക്കും.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്നപ്പോഴും കോഴിക്കോട് ഡിസിസി പ്രസിഡന്‍റായിരുന്നപ്പോഴും കെപിസിസിയിലെ പദവികളിലും സിദ്ധിഖ് സംഘാടനത്തിന്‍റെ കഴിവ് തെളിയിച്ചു. കോഴിക്കോട് നിന്ന് വയനാട്ടില്‍ എത്തിയപ്പോള്‍ എതിർപ്പുകളെയെല്ലാം മറികടന്നാണ് അയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കല്‍പ്പറ്റ മണ്ഡലം എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്. പിന്നെ പ്രവർത്തനം കൊണ്ട് വയനാട്ടുകാരനായി.
കോഴിക്കോട് പെരുമണ്ണ പന്നീർക്കുളം തുവക്കോട് വീട്ടിൽ പരേതനായ കാസിം-നബി സദമ്പതികളുടെ മകനാണ്. 1974 ജൂൺ ഒന്നിന് ജനനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസ കോളജ്, കോഴിക്കോട് ഗവ. ലോ കോളജ് എന്നിവിടങ്ങളിൽ പഠനം. ബികോം, എൽഎൽ.ബി ബിരുദധാരിയാണ്. യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും 2006ൽ സംസ്ഥാന പ്രസിഡൻ്റുമായി. കെ.പി. സി.സി അംഗം, ജനറൽ സെക്രട്ടറി, എ.ഐ. സി.സി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. ഭാര്യ: ഷറഫുന്നീസ. മക്കൾ: ആദിൽ, ആഷിഖ്, സിൽ യെസ്‌ദാൻ.





Leave a Reply