അപകടത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ; പ്രിയപ്പെട്ടവരുടെ വേർവാടിൽ കണ്ണീരണിഞ്ഞ് നാട്
വെെത്തിരി: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് മരിച്ച ചീരാൽ പഴൂർ മൂച്ചിയിൽ നാരായണന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. മകനും ഭാര്യയ്ക്കുമൊപ്പം സഞ്ചരിക്കുമ്പോഴാണ് അപകടത്തിന്റെ രൂപത്തിൽ മൂവരെയും മരണം കവർന്നത്. ഇന്ന് രാവിലെ പഴയ വൈത്തിരിയിലായിരുന്നു അപകടം.
കെഎസ്ആർടിസി മിന്നൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറായിരുന്ന നാരായണൻ സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ ഭാര്യ ഷിജിയെയും മകൻ അമനെയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ നിന്നും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാരായണന്റെ മൃതദേഹം വൈത്തിരി ആശുപത്രിയിലും, ഭാര്യയുടെയും മകന്റെയും മൃതദേഹം മേപ്പടിയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.





Leave a Reply